വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30 നകം അപേക്ഷ ഫോം ജില്ലാ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോം ജില്ലാ ഓഫീസില്‍ നിന്നോ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് KMTWWFB.ORG യില്‍ നിന്നോ ലഭ്യമാണ്. ഫോണ്‍: 04936 206 355.

ബാങ്ക് മിത്ര നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ബാങ്ക് മിത്ര തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത ബി.കോം. ബയോഡാറ്റ, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേകകളുമായി നവംബര്‍ 7 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍: 04936 220 408.

ഭവന വായ്പ അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന വായ്പ പദ്ധതിയിന്‍ കീഴില്‍ വായ്പ അനുവദിക്കുന്നതിനായി വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വായ്പ ലഭിക്കും. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. തിരിച്ചടവ് കാലാവധി പരമാവധി 20 വര്‍ഷം വരെ. പലിശ നിരക്ക് 7% മുതല്‍ 8.75% വരെ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് വസ്തു ജാമ്യം ഹാജരാക്കണം. അപേക്ഷാഫോറം കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 202869, 9400068512

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ്

കെ.ടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 30, 31 നവംബര്‍ 1 തീയതികളില്‍ ഹാള്‍ടിക്കറ്റുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണമെന്ന് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ പഠന കോഴ്‌സ് 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 6 വരെ നേരിട്ടെത്തി അഡ്മിഷനെടുക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയിലെ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പ്രായപരിധി 30 ഫോണ്‍ : 954495 8182.

എം.എല്‍.എ ഫണ്ടനുവദിച്ചു

ടി.സിദ്ദിഖ് എം.എല്‍.എ യുടെ പ്രത്യേക വികസന നിധിയില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ അഞ്ചാം നമ്പര്‍ പാലം നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

ഗ്രാഫിക് ഡിസൈനിംഗ് കോഴ്സ്

സൈനിക ക്ഷേമ വകുപ്പ് വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പുരധിവാസ പരിശീലനത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി ചേര്‍ന്ന് കോഴിക്കോട് യു.എല്‍.സി.സി സൈബര്‍ പാര്‍ക്കില്‍ സൗജന്യ ഗ്രാഫിക് ഡിസൈനിംഗ് കോഴ്സ് നടത്തുന്നു. വിമുക്തഭടന്മാരുടെ ആശ്രിതര്‍ ബയോഡാറ്റ [email protected] ല്‍ ഒക്ടോബര്‍ 31 നകം നല്‍കണം. ഫോണ്‍: 04936 202668.

അപേക്ഷ ക്ഷണിച്ചു

റാഗി, തിന, ചാമ, മണിച്ചോളം എന്നീ ചെറുധാന്യങ്ങള്‍ കൃഷി ചെയ്യുന്നതിനായി ധനസഹായത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ഒരു ഹെക്ടര്‍ കൃഷി ചെയ്യുന്നതിന് 20,000 രൂപയും ജില്ലാ തലത്തില്‍ ‘മില്ലറ്റ് കഫേ’ തുടങ്ങുന്നതിന് 2,00,000 രൂപയും ലഭിക്കും. വ്യക്തികളും ഗ്രൂപ്പുകളും നവംബര്‍ 15 ന് മുമ്പായി അതത് കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണം.

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം നവംബര്‍ 4 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് സര്‍ട്ടിഫിക്കറ്റ് പരിശോധന

വിവിധ കമ്പനി, ബോര്‍ഡ്, കേര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നം. 609, 20221) തസ്തികയിലേക്ക് 2023 സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികിയില്‍ ഉള്‍പ്പെട്ട, വയനാട് ജില്ലയില്‍ നിന്നുള്ള വനിതാ,ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ 31 ന് വയനാട് ജില്ലാ പി.എസ്. സി ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും മൊബൈലിലും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, വണ്‍ ടൈം വെരിഫിക്കേഷന് ആവശ്യമായ അസ്സല്‍ പ്രമാണങ്ങള്‍ എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ ചേര്‍ത്തിട്ടുള്ള സമയക്രമം അനുസരിച്ച് അന്നേ ദിവസം ജില്ലാ പി.എസ്.സി ഓഫീസില്‍ ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *