നവകേരള സദസ്സ്;പ്രചാരണങ്ങളുമായി യുവജനകൂട്ടായ്മകള്‍

കൽപ്പറ്റ നവകരേള സദസ്സിന്റെ പ്രചാരകരായി ജില്ലയില്‍ യുവജന കൂട്ടായ്മകളും രംഗത്തിറങ്ങും. നവകേരള നിര്‍മ്മിതിക്കായുള്ള നയ രൂപീകരണത്തില്‍ നവകേരള സദസ്സിലൂടെ യുവാക്കള്‍ക്കും പങ്കാളിയാകാം. ആശയ രൂപീകരണത്തില്‍ പങ്കുവെക്കുന്ന അഭിപ്രായങ്ങളെയും സ്വാംശീകരിക്കും. നവംബര്‍ 23 ന് ജില്ലയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണങ്ങള്‍ ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ പുരോഗമിക്കുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭ തലത്തില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. കല്‍പ്പറ്റ നിയോജക മണ്ഡലം ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വൈത്തിരി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക അവലോകന യോഗം പൂര്‍ത്തിയായി. മേപ്പാടി, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പൊതുജന പങ്കാളിത്തം പ്രാദേശിക തലത്തില്‍ ഉറപ്പാക്കും. അവലോകന യോഗത്തില്‍ കണ്‍വീനറും ഡെപ്യൂട്ടി കളക്ടറുമായ കെ.അജീഷ്, ജോയിന്റ് കണ്‍വീനറും വൈത്തിരി തഹസില്‍ദാറുമായ ആര്‍.എസ് സജി എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് ഞ്ചായത്ത് സെക്രട്ടറി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, സബ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

*

Leave a Reply

Your email address will not be published. Required fields are marked *