കഞ്ചാവുമായി യുവാവ് പിടിയില്‍

പുല്‍പള്ളി: 750 ഗ്രാം കഞ്ചാവുമായി മീനങ്ങാടി കൃഷ്ണഗിരി സ്വദേശി അഴകല്‍തറപ്പില്‍ വിഷ്ണു മോഹനെ (23) പുല്‍പള്ളി പൊലീസ് പിടികൂടി. ഇന്നലെ രാത്രി പെരിക്കല്ലൂര്‍ സ്‌കൂളിനടുത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. വിഷ്ണുവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ പൊതി കണ്ടെടുക്കുന്നത്. പുല്‍പള്ളി എസ്. ഐ സുകുമാരന്‍, എ.എസ്.ഐമാരായ മോഹനന്‍, ഫിലിപ്പ്, സിവില്‍ പൊലീസ് ഓഫിസർ പ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *