പടിഞ്ഞാറത്തറ: കുറ്റിയാംവയലില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരിട്ടി, ഉളിക്കല്‍ സ്വദേശി ദീലീപ് (53) ആണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് അപകടം.
ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
റോഡരിക് ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകൾക്കടിയിൽപ്പെടുകയായിരുന്നു.അപകടത്തിൽ സജീർ (37), മൊയ്ദീൻ (49) എന്നിവർക്കും പരിക്കേറ്റിരുന്നു.