പുല്‍പള്ളി: ഇറിഗേഷന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി ചെയര്‍മാന് സേവ് കടമാന്‍തോട് പ്രവര്‍ത്തകര്‍ ബത്തേരിയിലെത്തി അദേഹത്തിന് നിവേദനം നല്‍കി. 200ല്‍ പരം ആളുകളാണ് അദ്ദേഹത്തെ കാണുന്നതിന് ബത്തേരിയിലെത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം ആളുകള്‍ അവരുടെ ആശങ്കയും പദ്ധതിക്കെതിരെയുള്ള പ്രതിഷേധവും അദേഹത്തെ ബോധ്യപ്പെടുത്തി. ഇക്കാര്യത്തില്‍ ഇടപെടുമെന്നും ജനങ്ങളുടെ ആശങ്ക വളരെ അനുഭാവപൂര്‍വ്വം കാണുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. അതിനോടൊപ്പം 23ന് ബത്തേരിയില്‍ നടക്കുന്ന മുഖ്യമന്ത്രി അടക്കുള്ള മന്ത്രിമാര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഈ വിഷയം അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുമെന്നും അറിയിച്ചു.