കല്‍പ്പറ്റ: പേര്യ ചപ്പാരത്ത് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏറ്റുമുട്ടലിനിടെ പിടിയിലായ മാവോവാദികളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ പോലീസ് നാളെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായതിന്റെ പിറ്റേന്ന് വൈകുന്നേരം ഹാജരാക്കിയ മാവോവാദികളെ കോടതി അഞ്ചു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു.വെടിവയ്പ്പ് നടന്ന ചപ്പാരത്ത് ഉണ്ണിമായയെയും ചന്ദ്രുവിനെയും എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടില്ല. ഇരുവരെയും വീണ്ടും കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് വീണ്ടും അപേക്ഷ നല്‍കുമെന്നാണ് സൂചന.