സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് നാളെ അവസാനിക്കും

ബത്തേരി: ഇന്നലെ ആരംഭിച്ച സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഇതുവരെ 47 മൽസരങ്ങൾ പൂർത്തിയായി. നാളെ ഉച്ചയോടെ ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ ആരംഭിക്കും. ഇന്ന് നടന്ന സബ്ജൂനിയർ ആൺകുട്ടികളുടെ മൽസരത്തിൽ വയനാട് 7-0 ത്തിന് തിരുവനന്തപുരത്തേയും കോഴിക്കോട് 3-0ത്തിന് എറണാകുളത്തേയും ഇടുക്കി 5-1ന്  പാലക്കാടിനേയും തോൽപ്പിച്ചു. സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ 2-1 ന് എറണാകു ളത്തേയും ഇടുക്കി 2-0 ത്തിന് കോഴിക്കോടിനേയും മലപ്പുറം 4-1 ന് പാലക്കാടിനെയും തോൽപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *