വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അധ്യാപക നിയമനം

വാകേരി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ യു.പി.എസ് .ടി, സ്‌പെഷ്യല്‍ ടീച്ചര്‍ ഡ്രോയിംഗ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്തംബര്‍ 14 ന് ഉച്ചക്ക് 2 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ എന്നിവയുമായി ഹാജരാകരണം. ഫോണ്‍: 04936 229005.

കണിയാമ്പറ്റ ഗവ.യു.പി സ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍-സംസ്‌കൃതം (യു.പി) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നാളെ (വ്യാഴം) രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ലേലം

പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ അധീനതയിലുള്ള കവുങ്ങുകളില്‍ നിന്നും കായ്ഫലം എടുക്കുന്നതിനുള്ള അവകാശം സെപ്തംബര്‍ 19 ന് ഉച്ചക്ക് 12 ന് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനില്‍ ലേലം ചെയ്യും. ഫോണ്‍: 04936 202525.

കൗണ്‍സിലിംഗ് നാളെ

കല്‍പ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐയില്‍ എന്‍സിവിടി മെട്രിക് ട്രേഡുകളായ ബേക്കര്‍ ആന്റ് കണ്‍ഫെക്ഷനര്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസസ് അസിസ്റ്റന്റ് എന്നിവയിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ കൗണ്‍സലിംഗ് നാളെ (ബുധന്‍) ഉച്ചക്ക് 1 ന് ഐ.ടി.ഐയില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04936 205519.

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (ബുധന്‍) രാവിലെ 10 മുതല്‍ തൃശിലേരി ക്ഷീരസംഘം ഓഫീസില്‍ ലഭ്യമാകും.

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം നാളെ (ബുധന്‍) കട്ടയാട് ഡിവിഷനില്‍ ലഭ്യമാകും. കട്ടയാട് മദ്രസ ഹാള്‍ രാവിലെ 9.30ന്, പരിയാരമുക്ക് മദ്രസഹാള്‍ ഉച്ചക്ക് 2നും സേവനം ലഭിക്കും.

ജല്‍ജീവന്‍ മിഷനില്‍ ഒഴിവ്

ജല്‍ജീവ മിഷന്റെ ഭാഗമായി ആരംഭിച്ച ജില്ലയിലെ ജലഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് ക്വാളിറ്റി മാനേജര്‍,ടെക്‌നിക്കല്‍ മാനേജര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍,സാംപ്ലിങ്ങ് അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ക്വാളിറ്റി മാനേജര്‍ യോഗ്യത ബി.എസ്.സി കെമിസ്ട്രി, ജല പരിശോധനാ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, എം.എസ്.സി കെമിസ്ട്രി ഉള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം. സാംപ്ലിങ്ങ് അസിസ്റ്റന്റ് യോഗ്യത എസ്.എസ്.എല്‍.സി, ശാരീരിക ക്ഷമത. പ്രായപരിധി 40. താല്‍പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനു സമീപമുള്ള ജല അതോറിറ്റി ജില്ലാ ലാബില്‍ സെപ്തംബര്‍ 19 ന് രാവിലെ 11 നും ഉച്ചക്ക് 2 നും ഇടയില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8289940566.

സ്‌പോട്ട് അഡ്മിഷന്‍

മേപ്പാടി പോളിടെക്‌നിക് കോളേജിലെ 2023-24 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 14 ന് മീനങ്ങാടി പോളിടെക്‌നിക് കോളേജില്‍ നടക്കും. അപേക്ഷ നല്‍കിയ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്കും, അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രാവിലെ 11 നം മീനങ്ങാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. വിവരങ്ങള്‍ക്ക്:ംംം.ുീഹ്യമറാശശൈീി.ീൃഴ . ഫോണ്‍: 04936282095.

വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് ഒന്നാം വര്‍ഷ റഗുലര്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ (ബുധന്‍) കോളേജില്‍ വെച്ച് സ്പോട്ട് അഡ്മിഷന്‍ നടത്തും. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ വിദ്യാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് സഹിതം ഉച്ചക്ക് 12ന് മുന്‍പായി കോളേജില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ഴലരം്യറ.മര.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04935 257320, 04935 257321

ഗതാഗതം നിരോധിക്കും

മാനന്തവാടി കണ്ടത്തുവയല്‍ റോഡില്‍ താഴെയങ്ങാടി മാരിയമ്മന്‍ കോവിലിന് സമീപം കലുങ്ക് നിര്‍മ്മാണം തുടങ്ങുന്നതിനാല്‍ മാനന്തവാടി ടൗണില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഭാഗത്തേക്ക് പോസ്റ്റ് ഓഫീസ് വഴി താഴയങ്ങാടിയിലേക്കുള്ള വാഹന ഗതാഗതം നാളെ(ബുധന്‍) മുതല്‍ ഒക്ടോബര്‍ 13 വരെ പൂര്‍ണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. മാനന്തവാടി ടൗണില്‍ നിന്നും താഴെയങ്ങാടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഗാന്ധി പാര്‍ക്ക് ബസ് സ്റ്റാന്റ് വഴി പോകേണ്ടതാണ്.

കുടിശ്ശിക കാലാവധി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനങ്ങള്‍ക്ക് വിധേയമായി കുടിശ്ശിക അടക്കുന്നതിനുള്ള കാലാവധി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. 5 വര്‍ഷം വരെയുള്ള കുടിശ്ശികകള്‍ ജില്ലാ ഓഫീസറുടെ അനുമദിയോടെ അടക്കാം. 5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക അടക്കാന്‍ തൊഴിലാളിയുടെ അപേക്ഷയും തൊഴിലുമ, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തില്‍ ബോര്‍ഡ് അനുമതിയോടു കൂടിയേ അടക്കാന്‍ സാധിക്കു. കുടിശ്ശിക അടക്കാനുള്ള എല്ലാ തൊഴിലാളികളും ഈ അവസരം പരിവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ബോര്‍ഡ് സെര്‍വറില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചതിനാല്‍ ഉടമ, തൊഴിലാളി വിഹിതങ്ങള്‍ ഓണ്‍ലൈന്‍ ആയും അക്ഷയ കേന്ദ്രങ്ങള്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുഖേനയും കുടിശ്ശിക അടക്കാം.ഫോണ്‍: 04936 206 355.

Leave a Reply

Your email address will not be published. Required fields are marked *