സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

കല്‍പ്പറ്റ: നിയോജകമണ്ഡലത്തില്‍ അഡ്വ. ടി സിദ്ദിഖ് എം എല്‍ എ വിഭാവനം ചെയ്യുന്ന എം എല്‍ എ കെയര്‍ ന്റെ ഭാഗമായുള്ള സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ തുടക്കമായി. നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും സെപ്റ്റംബര്‍ 13 ബുധനാഴ്ച സ്‌ക്രീനിംഗ് ടെസ്റ്റ് നടന്നു. 1100 ല്‍ അധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷയില്‍ നിശ്ചിത ശതമാനം സ്‌കോര്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രഗത്ഭരുടെ നേതൃത്വത്തില്‍ സൗജന്യ പരിശീലനം നല്‍കും.
സ്പാര്‍ക്ക് ന്റെ ഭാഗമായി നീറ്റ്, നെറ്റ് പരീക്ഷാ സെന്ററുകള്‍ അനുവദിക്കപ്പെട്ടതിലൂടെ ദേശീയ മത്സര പരീക്ഷകള്‍ വയനാട്ടില്‍ത്തന്നെ എഴുതാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഭൂമിശാസ്ത്രപരമായും സാമൂഹികമായും പിന്നാക്കാവസ്ഥ നേരിടുന്ന നൂറു കണക്കിന് കുട്ടികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കി നിര്‍ത്താനും കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ മീന്‍സ് -കം-മെരിറ്റ് പരീക്ഷയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വിജയം 100% ത്തില്‍ അധികമായി ഉയര്‍ത്താന്‍ സാധിച്ചത് സ്പാര്‍ക്കിന്റെ പ്രധാനപ്പെട്ട നേട്ടമാണ്. നിയോജക മണ്ഡലത്തില്‍ ആദ്യമായി 47 വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ എം എം എസ് സ്‌ക്കോളര്‍ഷിപ് നേടാന്‍ കഴിഞ്ഞത് സ്പാര്‍ക്ക് ന്റെ വിജയമാണ്. നാഷണല്‍ ടാലന്റ് സേര്‍ച്ച് എക്‌സാം, കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള മത്സര പരീക്ഷയായ സി.യു.ഇ.ടി, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍, യു എസ് എസ് എന്നിവയുടെ സൗജന്യ പരിശീലനവും ഉടന്‍ ആരംഭിക്കുന്നതാണ്. കല്‍പ്പറ്റയെ കേരളത്തിന്റെ എജ്യൂക്കേഷന്‍ ഹബ്ബാക്കി മാറ്റുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയെന്ന നിലയില്‍ ടജഅഞഗ (Signature Programme for Advancement and Rejuvenation of Kalpetta) വിജയിപ്പിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണെന്നും. വിദ്യാഭ്യാസ പുരോഗതിയിലൂടെ സാമൂഹിക പുരോഗതിയെന്ന ലക്ഷ്യം സഫലീകരിക്കാന്‍ നടത്തുന്ന കഠിനാദ്വാനത്തിനു എല്ലാ സുമനസ്സുകളേയും പിന്തുണ ഉണ്ടാവണമെന്ന് ആദരപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നുവെന്നും എം എല്‍ എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *