കല്പറ്റ: വയനാട് ഉണ്ടായ ഉരുൾപൊട്ടൽ പാർലമെന്റിൽ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തത്തിൽ എഴുപതോളം പേർ മരിച്ചുവെന്നും വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ദുരന്തത്തിന്റെ തോത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും സീറോ ഹവറിൽ അദ്ദേഹം ഉന്നയിച്ചു. കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നൽകണമെന്നും ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കണെമെന്നും അത് അടിയന്തിരമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ പുനരധിവാസത്തിന് ഒരു കൃത്യമായ പദ്ദതിയുണ്ടാക്കണമെന്ന് ഗതാഗത സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം പാർലമെന്റിൽ ആവശ്യപ്പെട്ടു. സമീപകാലത്തു പശ്ചിമഘട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ സമീപകാലത്തുണ്ടായിട്ടുള്ള ഉരുൾ പൊട്ടലുകളും മണ്ണിടിച്ചിലും ആശങ്കയുണ്ടാക്കുന്നതാണെന്നും സർക്കാർ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ നിർണ്ണയിച്ചു പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.