കൽപ്പറ്റ: സി ഡബ്ള്യൂ എസ്. എ പതിനാലാമത് വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റയിൽ ലളിതമഹൽ ഓഡിറ്റോറിയത്തിൽ ജില്ല പ്രസിഡന്റ് കെ.ആർ. രാജേഷിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെട്ടിട നിർമ്മാണ സാധന സാമഗ്രികളുടെ ഗുണനിലവാരം സർക്കാർ തലത്തിൽ പരിശോധിക്കുക. ഡി. ഡി. എം. എ യുടെ അനാവശ്യ നിയന്ത്രണങ്ങൾ മൂലം നിർമ്മാണ മേഖലയിലുണ്ടായിട്ടുള്ള പ്രതിസന്ധി സർക്കാർ തലത്തിൽ പരിഹരിക്കണമെന്നും സമ്മേളനം സർക്കാറിനനോടാവശ്യപെട്ടു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾക്കുള്ള ലോണുകൾ ബാങ്കുകളിൽ നിന്നും ലഭിക്കാത്തതിൽ സംഘടന ഉൽക്കണ്ഠ രേഖപ്പെടുത്തി. വയനാട്ജില്ല സെക്രട്ടറി പി.സി. സോജൻ, പി.ആർ. ശശി കാസർഗോഡ്, സി. ചന്ദ്രൻ, സുകുമാരൻ മീനങ്ങാടി, ഹൈദ്രു കെ.വി. എന്നിവർ സംസാരിച്ചു.
മുണ്ടക്കൈ ചൂരൽമല ദുരിധബാധിതരായ സി ഡബ്ല്യു എസ് എ മെമ്പർ മാർക്ക് സഹായ ധനം വിതരണം ചെയ്തു. മുൻകാല കോൺട്രാക്ടർമാരെ ആധരിച്ചു. കെട്ടിട നിർമ്മാണ മേഖലയിൽ കെട്ടിട നിർമ്മാണ മേഖലയിൽ പ്രൈവറ്റായി കെട്ടിട നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തു നടത്തിവരുന്ന കരാറുകാരുടെയും കോൺട്രാക്ടർമാർ സ്വതന്ത്രമായി പ്രവർത്തിക്കുന്നവരുടെ ഏക സംഘടനയായ കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസസ് അസോസിയേഷൻ സി ഡബ്ല്യു എസ് എ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ ക്ഷേമ തൊഴിൽ എന്നിവ ഉറപ്പാക്കിക്കൊണ്ടും കലാസാംസ്കാരിക പരമായ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനും സമൂഹത്തിൽ വേദന അനുഭവിക്കുന്നവരെയും അശരണരെയും സഹായിക്കുന്നതിനും പല ചാരിറ്റി പ്രവർത്തനങ്ങളിലും സംഘടന ഏർപ്പെട്ടിരിക്കുന്നു. തൊഴിൽ ഭദ്രത ഉറപ്പാക്കി സംഘടനയുടെ മെമ്പർമാരുടെ കീഴിൽ തൊഴിൽ എടുക്കുന്ന തൊഴിലാളികളുടെ കുടുംബ ക്ഷേമ പരിപാടി നടപ്പിലാക്കി വരുന്നു.