പോക്സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ

വെള്ളമുണ്ട: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം, കരമന, പത്തുമുറി കോമ്പൗണ്ട്, സുനിൽകുമാർ(47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്ത തൊണ്ടർനാട്, മക്കിയാട്, കോമ്പി വീട്ടിൽ സജീർ കോമ്പി എന്നിവരെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഒക്ടോബറിലാണ് സംഭവം. സ്കൂൾ വിദ്യാർഥിനിക്ക് മൊബൈൽ ഫോൺ നൽകി വശീകരിച്ച് വാടക ക്വാർട്ടേസിൽ വെച്ചായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. പണം വാങ്ങിയാണ് സജീർ സുനിൽകുമാറിന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്തത്. സ്ഥിരമായി മേൽവിലാസമില്ലാത്ത സുനിൽകുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് ഏറെ പണിപ്പെട്ടാണ്.

തിരുവനന്തപുരം സ്വദേശിയായ സുനിൽകുമാർ ചെറുപ്പത്തിൽ നാട് വിട്ട് വ്യത്യസ്ത മേൽവിലാസത്തിൽ ജീവിച്ചു വരുകയായിരുന്നു. മൂന്ന് കല്യാണം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്. നവംബർ 17ന് രെജിസ്റ്റർ ചെയ്ത കേസിൽ പോലീസ് വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നിരന്തരമായ അന്വേഷണത്തിലൂടെയാണ് പ്രതി വലയിലായത്. മാനന്തവാടി എ.എസ്.പിയുടെ നിർദേശപ്രകാരം വെള്ളമുണ്ട ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എൽ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള എസ്.ഐ സാദിർ തലപ്പുഴ, എ.എസ്.ഐ ഷിദിയ ഐസക്, സി.പി.ഒമാരായ നിസാർ, റഹീസ്, റഹീം, ഷംസുദ്ദീൻ, വിപിൻ ദാസ്, പ്രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *