മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീൻ പിടിയിൽ

മാവോയിസ്റ്റ് നേതാവ് സിപി മൊയ്‌തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴയിൽ ബസിൽ സഞ്ചരിക്കുമ്പോഴാണ് കഴിഞ്ഞ രാത്രി ഇയാൾ പിടിയിലായത്. യുഎപിഎ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ മൊയ്തീനെതിരെ ലുക്കാട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കബനീ ദളത്തിൻ്റെ നേതാവാണ്. 2019ൽ ലക്കിടിയിൽ റിസോർട്ടിലെ വെടിവയ്‌പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ സഹോദരനാണ് പിടിയിലായ മൊയ്തീൻ.

Leave a Reply

Your email address will not be published. Required fields are marked *