ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ വളർത്തു മൃഗങ്ങൾ അനാഥരല്ല, ചൂരൽമലയിൽ 24 മണിക്കൂർ കൺട്രോൾ റൂം. കന്നുകാലികൾ ഉൾപ്പെടെയുള്ള പരിക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം ഏറ്റെടു ക്കാൻ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കർഷകരെ മൃഗ സംരക്ഷണ വകുപ്പ് ഏൽപ്പിക്കും. ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ വകുപ്പിൻ്റെ കൺട്രോൾ റൂമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.