ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നാളെ വയനാട് സന്ദർശിക്കും. നാളെ രാവിലെ 11 മണിയോടെ കണ്ണൂരിലെത്തും. അവിടെ നിന്ന് വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശത്തിന്റെ ഏരിയൽ സർവേ നടത്തും. ഉച്ചയ്ക്ക് 12:15 ഓടെ ഉരുൾപൊട്ടൽ ബാധിത പ്രദേശം പ്രധാനമന്ത്രി സന്ദർശിക്കും. ദുരിതാശ്വാസ ക്യാമ്പും ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിക്കും. അവിടെ മണ്ണിടിച്ചിലിൽ ഇരകളേയും അതിജീവിച്ചവരേയും കാണുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.