പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ കർശന നിയന്ത്രണങ്ങളുള്ളതിനാൽ മുണ്ടക്കൈ, ചൂരൽമല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളിൽ നാളെ (10.8.24 ) തിരച്ചിൽ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവർത്തകർ, തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവർ തുടങ്ങിയവർക്ക് ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്‌ച ജനകീയ തെരച്ചിൽ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.