കല്‍പ്പറ്റ: ഓണക്കാലത്ത് പച്ചക്കറി വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് നടത്തുന്ന കര്‍ഷക ചന്തകളുടെ ജില്ലാതല ഉദ്ഘാടനം പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ആദ്യ വില്‍പന നടത്തി.
കേരളാഗ്രോ ഉത്പന്ന വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഉഷ തമ്പി, ബ്ലോക്ക് പഞ്ചായത്ത് വികസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷാബി, മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍, കൃഷി ഓഫീസര്‍ പി. അഖില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു സാറാ ഏബ്രഹാം നന്ദിയും പറഞ്ഞു.
14 വരെ ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി 39 ഓണച്ചന്തകളാണ് കൃഷി വകുപ്പ് നടത്തുന്നത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലയില്‍ സംഭരിച്ച് വിലക്കുറവില്‍ ചന്തകളില്‍ ലഭ്യമാക്കും. ഇടുക്കി, മലപ്പുറം, പാലക്കാട്, തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള കര്‍ഷകരുടെ ഉത്പന്നങ്ങള്‍, ആര്‍എആര്‍എസ് മികവിന്റെ കേന്ദത്തില്‍നിന്നുള്ള പച്ചക്കറികള്‍, കര്‍ഷകരുടെയും കൃഷിക്കൂട്ടങ്ങളുടെയും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, കേരളാഗ്രോ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ എന്നിവയും ചന്തകളില്‍ ലഭ്യമാണ്.