കടയിൽ കഞ്ചാവ് കൊണ്ട് വെച്ച സംഭവം ഒരാൾ പിടിയിൽ

മാനന്തവാടി: പയ്യമ്പള്ളി കൊല്ലശ്ശേരിയിൽ ജിൻസ് വർഗീസ് ആണ് പിടിയിലായത്. എക്സൈസ് സി ഐ സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവര ത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി മൈസൂർ റോഡിലെ പി എ ബനാന എന്ന സ്ഥാപന ത്തിൽ നിന്നും 2.095 കഞ്ചാവ് പിടികൂടുകയും കടയുടമ നൗഫലിനെതിരെ കേസ് എടുക്കുകയും ചെയ്‌തിരുന്നു. കഞ്ചാവ് മനപൂർവ്വം കടയിൽ കൊണ്ട് വെച്ചതാണെന്ന നാഫ ലിന്റെ മോഴിയുടെയും, സാക്ഷി മൊഴികളുടെയും, സി സി ടി വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നൗഫലിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് കടയിലേക്ക് കഞ്ചാവ് എത്തിക്കാൻ ഉപയോഗിച്ച ഓട്ടോറിക്ഷ ഉടമ ജിൻസിനെ അറസ്റ്റ് ചെയ്ത‌ത്. കേസിലെ മറ്റ് പ്രതികളായ നൗഫലിന്റെ പിതാവ് അബൂബക്കർ, സുഹൃത്ത് അബ്ദുള്ള, കർണ്ണാടക സ്വദേശിയായ ജോലിക്കാരൻ എന്നിവരെ ഉടൻ പിടികൂടുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *