ബത്തേരി: വാഹനാപകടത്തിൽ മരിച്ച ജെൻസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സുൽത്താൻ ബത്തേരി താലുക്കാശുപത്രിയിൽ എത്തിച്ചു. മേപ്പാടി വിംസ് മെഡിക്കൽ കോളേജിലെ ഇൻക്വസ്റ്റിന് ശേഷമാണ് മൃതദേഹം ബത്തേരിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ രാത്രിയാണ് ജെൻസൺ മരണത്തിന് കീഴടങ്ങിയത്. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം അമ്പലവയലിലെ ആണ്ടൂരിൽ പൊതുദർശനമുണ്ടാകും. വൈകീട്ട് 3 മണിക്ക് ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.