സിവില്‍ സപ്ലൈസ് മാവേലി സ്റ്റോറിന്റെ പ്രവർത്തന നടപടികള്‍ക്ക് തുടക്കമായി

മുള്ളന്‍കൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ പെരിക്കല്ലൂരില്‍ ആരംഭിക്കുന്ന സിവില്‍ സപ്ലൈസ് മാവേലി സ്റ്റോറിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ആവശ്യമായ വാടക കെട്ടിടം പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന ചർച്ച് ഒരു വർഷത്തേക്ക് വാടക രഹിതമായും തുടർന്ന് 8000/- രൂപ പ്രതിമാസ വാടകയ്ക്ക്ക്കും നല്‍കുന്നതിന് തീരുമാനമായി. ഗ്രാമ പഞ്ചായത്തില്‍ മൂന്നാമതായി ആരംഭിക്കുന്ന മാവേലി സ്റ്റോറിന്റെ പ്രവർത്തനത്തിന് മന്ത്രിസഭ കോഡിനേഷന്‍ കമ്മറ്റി അംഗീകാരം നിരസിച്ചതിനെത്തുടർന്ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും അപ്പലേറ്റ് അധികാരികള്‍ക്കും അപ്പീല്‍ സമർപ്പിച്ചതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എം. എല്‍.എ മുഖാന്തിരം മാവേലി സ്റ്റോറിന് പ്രവർത്തനാനുമതി ലഭ്യമാക്കുയാണുണ്ടായത്.

ഒരു വർഷത്തിന് ശേഷമുള്ള കെട്ടിടവാടകയും, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ഗ്രാമ പഞ്ചായത്ത് ഒരു ലക്ഷം രൂപ സിവില്‍ സപ്ലൈസ് വകുപ്പിന് അടവാക്കിയിട്ടുമുണ്ട്. ഗ്രാമ പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ മാവേലി സ്റ്റോർ പ്രവര്‍ത്തനമാരംഭിക്കുന്നതോടുകൂടി സാധ്യമാകും. കെട്ടിടത്തിന്റെ വാടക എഗ്രിമെന്റും, താക്കോല്‍ കൈമാറ്റവും ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വച്ച് നടന്നു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് പി.കെ വിജയന്‍, റവ ഫാദർ ജോർജ്ജ് കാപ്പുകാലായില്‍, ഷിനു കച്ചിറയില്‍, ജിസ്റ മുനീർ, മേഴ്സി ബെന്നി, ജോസ് നെല്ലേടം, കലേഷ് പി.എസ്, ചന്ദ്രബാബു, സെക്രട്ടറി തദയൂസ് ഡി, ട്രസ്റ്റിമാരായ തങ്കച്ചന്‍ പുത്തന്‍പുര, ബേബി തേക്കിലക്കാട്ടില്‍, ലിജോ മൂലക്കാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *