ഉരുൾപൊട്ടൽ:ജോൺ മത്തായി റിപ്പോർട്ട് തള്ളണം

കൽപ്പറ്റ: ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതരെയും വയനാടൻ ജനതയെയും മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും കൊഞ്ഞനം കുത്തുന്ന പ്രഫസർ ജോൺമത്തായുടെ ശുപാർശകളും നിഗമനങ്ങളും തള്ളിക്കളയണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാറിൻ്റെ ഇംഗിതത്തിന് അനുസരിച്ച് ടൂറിസം റിസോർട്ട് – തുരങ്കപാത സംഘത്തെയും ക്വാറി മാഫിയയും സംരക്ഷിക്കുന്നതിനും അവർക്ക് നിർവിഗ്നം വിഹരിക്കുന്നതിനുമായി ബോധപൂർവ്വം ഉണ്ടാക്കിയതാണ് അശാസ്ത്രീയവും പച്ചക്കള്ളം നിറഞ്ഞതുമായ റിപ്പോർട്ട്. ഗ്രൌണ്ട് യാഥാർഥ്യുവായി പുലബന്ധം പോലും ഈ റിപ്പോർട്ടിനില്ല. ദുരന്തത്തിന് ഇരയായവരുടെയൊ പ്രാദേശിക സമൂഹത്തിൻ്റെയോ അറിവും അഭിപ്രായങ്ങളും പരിഗണിച്ചിട്ടില്ല.

ജോൺ മത്തായി റിട്ടയർ ചെയ്ത ഉദ്വോഗസ്ഥനും നിരവധി സ്വകാര്യ കമ്പനികളുടെ കൺസ്ടൾട്ടൻ്റുമാണ്. ആഴത്തിലുള്ള പഠനം നാത്തുന്നതിനു മുൻപ് ഉരുൾപൊട്ടലിൻ്റെ കാരണം കണ്ടുപിടിച്ച അപൂർവ്വ വിദഗ്ദൻ ആണിദ്ദേഹം. ഉരുൾപൊട്ടിയ പ്രദേശത്തിന് 15 കിലോമീറ്റർ റേഡിയസ്സിൽ ക്വാറികൾ ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന കമ്മറ്റിയുടെ കണ്ടെത്തൽ യാഥാർഥ്യത്തിന് നിരക്കുന്നതല്ല. ഉരുൾപൊട്ടലിന് കാരണം അതിതീവ്ര മഴ മാത്രമാണ് മറ്റൊരു കാരണവുമില്ല എന്ന വാദം സ്ഥാപിത താത്പര്യം സംരക്ഷാക്കാനാണ്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, സി.ഡബ്ല്യൂ ആർ.ഡി.എം, വിവിധ ഐ. ഐ. ടികൾ, മണ്ണ് സംരക്ഷണ വകുപ്പ്, ഇന്ത്യൻ മെട്രോളജി വകുപ്പ് തുടങ്ങിയവയുടെ വിഗദന്മാർ അടങ്ങിയ വിദഗ്ദ സമിതി ഉടൻ രൂപീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതി യോഗത്തിൽ പി.എം. സുരേഷ് അദ്ധ്യക്ഷൻ. തച്ചമ്പത്ത് രാമകൃഷ്ണൻ, ബാബു മൈലമ്പാടി, സി.എ. ഗോപാലകൃഷ്ണൻ തോമസ് അമ്പലവയൽ, എൻ. ബാദുഷ, എ.വി. മനോജ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *