ഉപതിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധിക്ക് വോട്ട് അഭ്യര്‍ഥിച്ച് പ്രകടനം നടത്തി

വടുവന്‍ചാല്‍: വയനാട് പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വോട്ട് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് മൂപ്പൈനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥിയുടെ ചിത്രമുള്ള പ്ലക്കാര്‍ഡുകള്‍ ഏന്തി ടൗണില്‍ പ്രകടനം നടത്തി. പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍, വി. എന്‍. ശശീന്ദ്രന്‍, കണ്ടത്തില്‍ ജോസ്, പി.വി. വേണുഗോപാല്‍, മുഹമ്മദ് ബാവ, നാരായണ്‍ കോളേരി, ദീപ ശശികുമാര്‍, വിജയന്‍ കല്ലികണി, പി. ഇസ്മയില്‍, കെ. ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *