കല്‍പ്പറ്റ: കമ്പളക്കാട് മദ്രസത്തുല്‍ അന്‍സാരിയ്യയില്‍ മുഅല്ലിം ദിനം ആഘോഷിച്ചു. എസ്എംഎഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.സി. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ഭാവി തലമുറയെ ആത്മീയതയിലും ദീനിബോധത്തിലും പിടിച്ചുനിര്‍ത്തുകയെന്ന ദൗത്യം തുച്ഛമായ വേതനത്തില്‍ നിര്‍വഹിക്കുന്ന മുഅല്ലിം സമൂഹം ആദരിക്കപ്പെടേണ്ടവരാണെന്നു അദ്ദേഹം പറഞ്ഞു. പി.ടി. അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദുകുട്ടി ഹസനി സന്ദേശം നല്‍കി. ദീര്‍ഘകാലം അന്‍സാരിയ്യയില്‍ അധ്യാപകരായി സേവനം ചെയ്ത വൈത്തിരി സി. അബൂബക്കര്‍ മുസ്‌ലിയാര്‍, വി.പി. കുഞ്ഞാലന്‍ മുസ്‌ലിയാര്‍, വി.കെ. മോയിന്‍ മുസ്‌ലിയാര്‍, കിഴക്കയില്‍ മൊയ്തുട്ടി ഹാജി എന്നിവരെയും ദീര്‍ഘകാലമായി മഹല്ല്-മദ്രസ സംവിധാനങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യുന്ന കല്ലിങ്ങല്‍ ഹംസ ഹാജിയെയും ഷാള്‍ അണിയിച്ചും മെമന്റോ നല്‍കിയും ആദരിച്ചു. സ്വദ്ര്‍ മുഅല്ലിം ഹാരിസ് ബാഖവി ആമുഖപ്രഭാഷണം നടത്തി. ടൗണ്‍ ഖത്തീബ് നജീം ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഷംസുദ്ദീന്‍ വാഫി സ്വാഗതവും സാജിദ് വാഫി നന്ദിയും പറഞ്ഞു. സി.എച്ച്. ഹംസ ഹാജി, കെ.കെ. മുത്തലിബ് ഹാജി, വി.പി. ഷുക്കൂര്‍ ഹാജി, സി.എച്ച്. മൊയ്തു ഹാജി, വി.പി. യൂസഫ് ഹാജി, കോരന്‍കുന്നന്‍ ഷാജി, വി.പി. അബ്ദുസലീം എന്നിവര്‍ നേതൃത്വം നല്‍കി.