പനമരം: സാമൂഹ്യക്ഷേമ പെൻഷനുകൾ പാവങ്ങൾക്ക് എല്ലാ മാസവും മുടങ്ങാതെ നൽകാനെന്ന പേരിൽ ജനങ്ങളിൽ നിന്നും കുത്തിപ്പിഴിഞ്ഞെടുത്ത പണവും പിണറായി സർക്കാർ മുക്കിയെന്ന് കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം കെ.എൽ. പൗലോസ്. പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉൽഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാനമ്പർക്കാരുകളുടെ വികലവും ജനവിരുദ്ധവുമായ നയങ്ങൾ മൂലം പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വില നൽകി വന്നിരുന്നത് നമ്മുടെ നാട്ടിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ഭൂമിയുടെ നികുതി വർദ്ധനവ് കറന്റ് ചാർജ് വർദ്ധനവ്, വെള്ളക്കരം വർദ്ധനവ്, കെട്ടിട നികുതി വർദ്ധനവ്, പാചകവാതക വില വർദ്ധനവ് ഭൂമിയുടെ ന്യായ വില വർദ്ധനവ് തുടങ്ങിയവ മൂലം ജീവിതം ദുസ്സഹമായ ജനങ്ങളിൽ നിന്നും ക്ഷേമ പെൻഷനായിട്ടെന്ന് അദ്ദേഹം പറഞ്ഞു. ഡീസലിനും പെട്രോളിനും 2 രൂപാ വില കൂട്ടി പിണറായി സർക്കാർ വാങ്ങിയതു എല്ലാ മാസവും പാവങ്ങളുടെ സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങാതെ നൽകാനെന്നു പറഞ്ഞാണ് അങ്ങിനെ ചെയ്തതു. കഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാരിന് കോടാനുകോടി രൂപ ഈ ഇനത്തിൽ ലഭിച്ചു കഴിഞ്ഞു. ഈ കോടികളൊക്കെ എവിടെ പോയി. സാമൂഹ്യ ക്ഷേമ പെൻഷൻ ഇപ്പോഴും മാസങ്ങൾ കുടിശ്ശികയാണ്. പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന പോലെയാണ് പാവങ്ങളുടെ പേരിൽ ജനങ്ങളിൽ നിന്നും കുത്തിപ്പിഴിഞ്ഞെടുത്ത പണം സർക്കാർ അടിച്ചു മാറ്റിയത്. ഇതു അത്യന്തം അപമാനകരവും നിന്ദ്യവുമാണ്. സ്റ്റേഷൻ മാർച്ച് പനമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിൽസൺ തൂപ്പുംകര അധ്യഷത വഹിച്ചു. ചിന്നമ്മ ജോസ്, ബെന്നി അരിഞ്ചേർമല, സിനോ പാറക്കാലയിൽ, വാസു അമ്മാനി, വിനോദ് തോട്ടത്തിൽ, സാബു നീർവാരം, ബീന സജി, ജോർജ് പടക്കൂട്ടിൽ, ജോസ് നിലമ്പനാട്ട്, അജയ്ഘോഷ്, പ്രമോദ് തൊണ്ടർനാട്, ഉഷ വിജയൻ ഉമ്മച്ചൻ നീർവാരം, ബാബു വലിയപടിക്കൽ, അനിൽ പനമരം, എം കെ അമ്മദ്, പ്രകാശൻ എം ജി,സെബാസ്റ്റ്യൻ വെള്ളാക്കുഴി, ഷിൽസൺ, ശശിധരൻ സി പി,ഇ ജെ സെബാസ്റ്റ്യൻ,കൊല്ലിയിൽ രാജൻ, ജോഷി വാണകുടി, ഗിരിജ സുധാകരൻ, ബേബി തുരുത്തിയിൽ, ലിസ്സി പത്രോസ്, ആന്റണി വെള്ളാക്കുഴി, ജയ് ഇടയകൊണ്ടാട്ട് എന്നിവർ സംസാരിച്ചു.