ഡിസിസി പ്രസിഡന്റിനെതിരെ  എംഎല്‍എയുടെ അസഭ്യവര്‍ഷം; ശബ്ദ രേഖ പുറത്ത്

 

ബത്തേരി: ബത്തേരി എം.എല്‍.എയും മുന്‍ ഡി.സി.സി പ്രസിഡണ്ടുമായ ഐ.സി.ബാലകൃഷ്ണന്‍ നിലവിലെ ഡി.സി.സി പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ എന്‍.ഡി.അപ്പച്ചനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടെ അസഭ്യം പറയുന്നതിന്റെ ഫോണ്‍കോള്‍ റെക്കോര്‍ഡ് പുറത്ത് വന്നു. ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വരാന്‍ വൈകിയെന്നാരോപിച്ച് അപ്പച്ചനെ ഫോണില്‍ വിളിച്ച ശേഷം വളരെ മോശമായ ഭാഷയില്‍ അദ്ദേഹത്തോട് എം എല്‍ എ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളിലെ ചേരിതിരിവിന്റെ ഭാഗമായാണ് ശബ്ദരേഖ പുറത്ത് വന്നത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ  വിവാദമായ സാഹചര്യത്തില്‍ ഐ സി ബാലകൃഷ്ണനെതിരെ അച്ചടക്ക നടപടിവേണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്  വന്നിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായ സംഭാഷണത്തിനിടെയുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതിനെതിരെ മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *