പനമരത്ത് കോഴി ഫാമിന് തീ പിടിച്ചു

പനമരം: പനമരം ഗ്രാമ പഞ്ചായത്ത് 22-ാം വാർഡിലെ കാപ്പുംകുന്ന് റഹിം മൻസിൽ സുഹറയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിന് തീ പിടിച്ചു. ഷെഡും വയറിങ്ങും ഭാഗികമായി കത്തി നശിച്ചു. ഒരു ദിവസം പ്രായമായ മുവായിരം കോഴിക്കുഞ്ഞുങ്ങളാണ് ഷെഡിൽ ഉണ്ടായിരുന്നത്. സ്റ്റേഷൻ ഓഫിസർ പി.വി. വിശ്വാസ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഐ.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന എത്തിയാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *