കാര്‍ഷിക യന്ത്രവത്ക്കരണ ഉപപദ്ധതി ഉദ്ഘാടനം ചെയ്തു

നൂല്‍പ്പുഴ: കേന്ദ്ര കൃഷിമന്ത്രാലയവും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്ക്കരണ ഉപ പദ്ധതിയുടെ ഭാഗമായി നെല്‍പ്പാടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നെല്ലിന് സൂക്ഷ്മ മൂലകങ്ങള്‍ തളിക്കുന്ന പ്രവൃത്തിക്ക് നൂല്‍പ്പുഴ പഞ്ചായത്തില്‍ തുടങ്ങി. നൂല്‍പ്പുഴ കണ്ണങ്കോട് പാടരേഖരത്തില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതിഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുമാ ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. 48 ഹെക്ടര്‍ പാടശേഖരത്തിലാണ് സൂക്ഷ്മ മൂലകങ്ങള്‍ തളിക്കുന്നത്. കണ്ണങ്കോട് പാടശേഖരത്തിന് പുറമെ കോളിപ്പാടി പാടശേഖരത്തിലെ 56 ഹെക്ടര്‍ സ്ഥലത്തും ഡ്രോണ്‍ ഉപയോഗിച്ച് നെല്ലിന് സുക്ഷ്മ കണങ്ങള്‍ തളിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ അമല്‍ ജോയ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ രാമുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *