വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ


മരം ലേലം

അമ്പലവയല്‍ വില്ലേജില്‍ സര്‍വെ നമ്പര്‍ 256/149 ല്‍ പ്പെട്ട 0.1740 ഹെക്ടര്‍ സ്ഥലത്ത് ജീവനും സ്വത്തിനും ഭീഷണിയായി നിന്നിരുന്നതും മുറിച്ച് സൂക്ഷിച്ചിട്ടുള്ളതുമായ ഈട്ടിമരം ഒക്ടോബര്‍ 10 ന് രാവിലെ 11.30 ന് അമ്പലവയല്‍ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍:04936 202251.

ലാബ് ടെക്നീഷ്യന്‍ നിയമനം

ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ലാബ്ടെക്നീഷ്യനെ  താല്‍ക്കാലികമായി നിയമിക്കുന്നു.  സെപ്തംബര്‍ 20 ന് ഉച്ചക്ക് 12.30 ന് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ബി.എസ്.സി എം.എല്‍.ടി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍, ഡീസല്‍, എല്‍.പി.ജി വില്‍പ്പനശാലകള്‍ക്ക്  പ്രവര്‍ത്തനമൂലധനമായി പരാമധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു.
സംസഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുള്ള ഏതെങ്കിലും പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറുമായിരിക്കണം. വായ്പക്ക് ആവശ്യമായ വസ്തു ജാമ്യം ഹാജരാക്കണം. വിലാസം, ഫോണ്‍ നമ്പര്‍, ജാതി തെളിയിക്കുന്ന രേഖ, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് വിലാസം, പെട്രോളിയം കമ്പനിയുടെ പേര് എന്നിവ സഹിതം അപേക്ഷ നല്‍കണം.  വിലാസം. മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍-20

റീ ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ വനിത ശിശുവികസന ഓഫീസിനു കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് ഒരു വര്‍ഷത്തേക്ക് 4+1 സീറ്റിങ് കപ്പാസിറ്റിയുള്ള വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 5 ന് ഉച്ചക്ക് 12.30 വരെ ടെണ്ടര്‍ സ്വീകരിക്കും.

സീറ്റൊഴിവ്

മീനങ്ങാടി ഐ.എച്ച്.ആര്‍.ടി മോഡല്‍ കോളേജില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി. കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി .എസ് .സി കമ്പ്യൂട്ടര്‍ സയന്‍സ്  ഡിഗ്രി കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്.  ഫോണ്‍ : 9747680868, 8547005077.

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  നടപ്പിലാക്കിവരുന്ന സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം നാളെ (വ്യാഴം) കട്ടയാട് ഡിവിഷനില്‍ ലഭ്യമാകും.കള്ളംവെട്ടി അങ്കണവാടിയില്‍ രാവിലെ 9.30 നും ആറുവാള്‍ മദ്രസഹാളില്‍ ഉച്ചക്ക് 2 നും സേവനം ലഭിക്കും.

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (വ്യാഴം) രാവിലെ 10 മുതല്‍ പനവല്ലി ക്ഷീരസംഘം ഓഫീസില്‍ ലഭ്യമാകും.

സ്പോട്ട് അഡ്മിഷന്‍

മീനങ്ങാടി, മേപ്പാടി, മാനന്തവാടി പോളിടെക്നിക് കോളേജുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള മൂന്നാഘട്ട സ്പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 14 ന് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ച യോഗ്യരായവര്‍ രാവിലെ 11 നകം രജിസ്റ്റര്‍ ചെയ്ത് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. ഫോണ്‍: 04936 247 420, 9400525435, 9446162634, 9496665665.

വസ്തു നികുതി പരിഷ്‌കരണം: കരട് പട്ടിക പ്രസിദ്ധീകരിച്ചു

പനമരം ഗ്രാമപഞ്ചായത്തിന്റെ വസ്തു നികുതി പരിഷ്‌കരിച്ച കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പരിധികള്‍ക്ക് വിധേയമായി കേരള പഞ്ചായത്ത് രാജ് ആക്ടിലെ 203 ാം വകുപ്പ് (2) ാം ഉപ വകുപ്പ് (സി) ലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പനമരം ഗ്രാമപഞ്ചായത്തിലെ വിവിധ ഗണത്തില്‍ ഉള്‍പ്പെട്ട കെട്ടിടങ്ങള്‍ക്കും  ഉപവിഭാഗങ്ങള്‍ക്കും തറ വിസ്തീര്‍ണ്ണത്തിനോ, എണ്ണത്തിനോ ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍  പഞ്ചായത്ത് ഭരണ സമിതി തീരുമാന പ്രകാരം നിശ്ചയിച്ച കരട് ലിസ്റ്റ് പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പരിശോധനയ്ക്ക് ലഭ്യമാകും. ആക്ഷേപമുള്ളവര്‍ 30 ദിവസത്തിനകം അറിയിക്കണം. ഫോണ്‍: 04935 220772.

സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്റ് കമേഴ്യല്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയലെ അംഗങ്ങളുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെയുള്ള വിവിധ കോഴ്‌സുകളില്‍ പഠിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷാ ഫോറം peedika.kerala.gov.in  വെബ്സൈറ്റില്‍ ലഭിക്കും.   അപേക്ഷയോടൊപ്പം അംഗത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ,ആധാര്‍ കാര്‍ഡ് ,വിദ്യാര്‍ത്ഥിയുടെ അനുബന്ധ മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, അംഗത്തിന്റെ പാസ്ബുക്ക് എന്നിവ ഒക്ടോബര്‍ 31 നകം നല്‍കണം. ഫോണ്‍: 04936 206 878, 8156886339.

ക്യാഷ് അവാര്‍ഡ്- അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്റ് കമേഴ്യല്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെയുള്ള ബിരുദ, ബിരുദാനന്തര പരീക്ഷയില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡ്, സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.
അവസാന തീയ്യതി സെപ്തംബര്‍ 30.  ഫോണ്‍: 04936 206 878, 8156886339.

Leave a Reply

Your email address will not be published. Required fields are marked *