വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ 2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം. കോട്ടത്തറ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്സ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 30 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ കോട്ടത്തറ പഞ്ചായത്ത് ഐ.സി ഡി എസ് സൂപ്പര്‍വൈസറുടെ കാര്യാലയത്തില്‍ നല്‍കണം. ഫോണ്‍:9995725868

ടെണ്ടര്‍ ക്ഷണിച്ചു

കണിയാമ്പറ്റ ജി.എം.ആര്‍.എസിലെ എസ്.പി.സി യൂണിറ്റിലുള്ള 35 വിദ്യാര്‍ത്ഥിനികള്‍ക്ക് 1 ജോഡി യൂണിഫോം, പി.ടി ഡ്രസ്സ് എന്നിവ തുണിയെടുത്ത് തയ്ച്ച് അനുബന്ധ സാമഗ്രികള്‍ ഉള്‍പ്പടെ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സെപ്റ്റംബര്‍ 25 ന് ഉച്ചക്ക് 2.30 നകം ലഭിക്കണം. ഫോണ്‍: 04936 284818

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ ജിയോടാഗിംഗ് നടത്തുന്നതിനും, ഈ ഗ്രാം സ്വരാജ് പോര്‍ട്ടലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോബര്‍ 10 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍, സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസ്സായിരിക്കണം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2023 ജനുവരി 1 ന് 18 നും 30 നും മദ്ധ്യേ. ഫോണ്‍: 04936 220202

ഡോക്ടര്‍ നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ പി നടത്താന്‍ ദിവസവേതനടിസ്ഥാനത്തില്‍ ഡോക്ടര്‍ നിയമനം. യോഗ്യത എം.ബി.ബി.എസ്, ട്രാവെന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്‌ട്രേഷന്‍. ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. സെപ്തംബര്‍ 25 ന് രാവിലെ 11 ന് മൂപ്പൈനാട് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലുമായി എത്തണം.

പരീക്ഷ മാറ്റി

സെപ്തംബര്‍ 20 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ച ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഡ്രാഫ്റ്റ്‌സ്മന്‍ മെക്കാനിക്) കാറ്റഗറിനം.007/202, സെപ്തംബര്‍ 21 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ച ബോട്ട് ഡ്രൈവര്‍ കാറ്റഗറി നം 160/2022,175/2022, ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ കാറ്റഗറി നം 447/2022 എന്നീ തസ്തികകള്‍ക്കുള്ള ഒ.എം.ആര്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം നാളെ (ബുധന്‍) തൊണ്ടര്‍നാട് ഡിവിഷനിലെ വളവില്‍ പാല്‍ സംഭരണ കേന്ദ്രം രാവിലെ 10ന്, നീലോം പാല്‍ സംഭരണ കേന്ദ്രം രാവിലെ 11.10 ന്, കുഞ്ഞോം പാല്‍ സംഭരണ കേന്ദ്രം ഉച്ചക്ക് 1ന്, നിരവില്‍പ്പുഴ ക്ഷീര സംഘം ഓഫീസ് ഉച്ചക്ക് 1.40 ന്, വളതോട്മട്ടിലയം പാല്‍ സംഭരണ കേന്ദ്രം 2.10 ന്.

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കന്ന സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം നാളെ (ബുധന്‍) തേറ്റമല സംഘചേതന ഗ്രന്ഥാലയം രാവിലെ 9.30ന്, മൂളിത്തോട് അനശ്വര ക്ലബ് ഉച്ചക്ക് 2ന്.

കോളേജ് മാഗസിന്‍ കേരള മീഡിയ അക്കാദമി അവാര്‍ഡ്

കേരളത്തിലെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച മാഗസിനുകള്‍ക്ക് കേരള മീഡിയ അക്കാദമി അവാര്‍ഡ് നല്‍കും. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം.2022-2023 അദ്ധ്യയനവര്‍ഷത്തില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിന്‍. ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയുമായിരിക്കും. മാഗസിന്റെ അഞ്ചുകോപ്പികള്‍ സഹിതം ഒക്ടോബര്‍ 5-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 ല്‍ അയക്കണം.ഫോണ്‍: 0471-2726275, 0484-2422068.

സ്വയം തൊഴില്‍ വായ്പ

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ വയനാട് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിനു വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പലിശ 4% മുതല്‍ 9 %വരെ .പ്രായപരിധി 18 നും 55 നും മദ്ധ്യേ. സ്വയംതൊഴില്‍ സംരംഭത്തിന്റെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സഹിതം അപേക്ഷ നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ വായ്പക്ക് ആവശ്യമായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04936202869,9400068512

ആശ വര്‍ക്കര്‍ നിയമനം

എടവക ഗ്രാമപഞ്ചായത്തിലെ 12 ാം വാര്‍ഡില്‍ ആശവര്‍ക്കര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 നും 45 നു മദ്ധ്യേ പ്രായമുള്ള വിവാഹിതര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവയുമായി സെപ്തംബര്‍ 26 ന് രാവിലെ 10 ന് എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 12 ാം വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.ഫോണ്‍: 04935 296906.

മദ്ധഹാസം പദ്ധതി-അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിനു ധനസഹായം അനുവദിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന’മന്ദഹാസം’ പദ്ധതിയിലേയ്ക്ക് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാനദണ്ഡ പ്രകാരം അര്‍ഹതയുള്ളവര്‍ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം യോഗ്യരായ ദന്തിസ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോജ്യതാ സര്‍ട്ടിഫിക്കറ്റ്.ബി.പി.എല്‍ തെളിയിക്കുന്ന രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സ്ഥാപനങ്ങളില്‍ താമസിക്കുന്ന വ്യക്തികള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സ്ഥാപനത്തില്‍ താമസിക്കുന്ന വ്യക്തിയാണെന്ന് തെളിയിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം.ഡെസ്റ്റിറ്റിയൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും swd.kerala.gov.in ലോ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍:04936 205307.

.

Leave a Reply

Your email address will not be published. Required fields are marked *