ബാലമിത്ര 2.0; ജില്ലയില്‍ തുടങ്ങി

കൽപ്പറ്റ: കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണ്ണയ നിര്‍മാര്‍ജന പദ്ധതി ബാലമിത്ര 2.0 ജില്ലയില്‍ തുടങ്ങി. കണിയാമ്പറ്റ ഗവ. മോഡല്‍ സ്‌കൂളില്‍ നടന്ന ജില്ലാതലപരിപാടി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് മുഖ്യാതിഥിയായി. ബാലമിത്ര 2.0 പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.സാവന്‍ സാറ മാത്യു ബാലമിത്ര പരിപാടി വിശദീകരിക്കുകയും കുട്ടികള്‍ക്ക് ക്റ്റ്റ്ബോ ധവല്‍ക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.എന്‍ സുമ, വാര്‍ഡ് മെമ്പര്‍ റഷീദ് കമ്മിച്ചാല്‍, വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ രേഷ്മ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് പി. വാസന്തി, സീനിയര്‍ സൂപ്രണ്ട് സി രാജ ലക്ഷ്മി, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ എം ഷാജി, കെ .എച്ച് സുലൈമാന്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ രാജന്‍ കരിമ്പില്‍, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ പി സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങളുടെ ഭാഗമായി 18 വയസ്സ് വരെയുള്ള കുട്ടികളിലെ കുഷ്ഠ രോഗം നേരത്തെ കണ്ടെത്തി പൂര്‍ണ്ണമായി ചികിത്സിച്ചു ദേമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ബാലമിത്ര 2.0. കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കി അംഗവൈകല്യവും രോഗപകര്‍ച്ചയും ഇല്ലാതാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സെപ്തംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് ബാലമിത്ര 2.0 പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടിയും സംഗീത വിരുന്നും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *