കെഎസ്‌യു വയനാട് ജില്ലാ ക്യാമ്പ് ‘ചമ്പാരന്’ തുടക്കമായി

കല്‍പ്പറ്റ: കെഎസ്‌യു വയനാട് ജില്ലാ ക്യാമ്പ് ‘ചമ്പാരന്’ ഉമ്മന്‍ചാണ്ടി നഗറില്‍ തുടക്കമായി. ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇടത് ഭരണത്തില്‍ കേരളത്തിലെ ക്യാമ്പസുകള്‍ ലഹരിയുടെ നീരാളി പിടുത്തത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. 2016 ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണവും 2023 ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം 100 മടങ്ങ് അധികമാണ്. 2016ല്‍ ലഹരിയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 5600 ആയിരുന്നെങ്കില്‍ 2022ല്‍ അത് 22000 ആയി ഉയര്‍ന്നു. ഇന്ന് കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ ഒന്നു ലഹരിയും രണ്ട് വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പാലായനവും ആണ് . ആ കൊഴിഞ്ഞു പോകുന്ന വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ അവിടെ പൗരത്വം എടുത്ത് താമസിക്കുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക വിദ്യാഭ്യാസ അടിത്തറയെ തന്നെ ബാധിക്കുന്ന ഒരു സാഹചര്യമാണ് ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതെ കേരളത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും ആള്‍മാറാട്ടവും റിക്രൂട്ട്‌മെന്റ് അഴിമതിക്ക് ഉള്‍പ്പെടെ നേതൃത്വം കൊടുത്തു മുന്‍പോട്ട് പോവുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. എംഎല്‍എ പറഞ്ഞു. കെ.എസ്.യുജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് എംഡി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെപിസിസി മെമ്പര്‍ പി പി അലി, ബി സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍, ഗോകുല്‍ദാസ് കോട്ടയില്‍, ലയണല്‍ മാത്യു, അതുല്യ ജയാനന്ദന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *