ആകാശം കറങ്ങി പോലീസ്;വാര്‍ത്താ കുറിപ്പുമായി വീണ്ടും മാവോയിസ്റ്റുകൾ മക്കിമലയിൽ

മാനന്തവാടി :വാര്‍ത്താകുറിപ്പുമായി വീണ്ടുംമാവോയിസ്റ്റുകള്‍.കമ്പമലയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി മക്കിമലയിലെ പുതിയ റിസോർട്ടിലാണ് ഇന്ന് വൈകുന്നേരം ഏഴുമണിയോടെ തോക്കുധാരികളായ അഞ്ചംഗ സംഘമെത്തിയത്. കമ്പമലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് പേജുള്ള വാര്‍ത്താ കുറിപ്പാണ് മാധ്യമ പ്രവർത്തകർക്ക് റിസോർട്ട് ജീവനക്കാരന്റെ നമ്പറിൽ നിന്ന്. അയച്ചത്.തൊഴിലാളി പക്ഷം നിന്ന് മാവോയിസ്റ്റുകള്‍ ഉയര്‍ത്തിയ വിഷയങ്ങളോട് രാഷ്ട്രീയ പ്രതികരണം നടത്തുന്നില്ലേന്നും, തണ്ടര്‍ബോള്‍ട്ടും പൊലീസും പാടികളില്‍ കയറിയിറങ്ങി തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതായും തരം താണ നുണ പ്രചരണമാണ് എസ്റ്റേറ്റ് മാനേജ്മെന്‍റും തൊഴിലാളി സംഘടനകളും നടത്തുന്നതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.സിപിഎം നേതാക്കളായ സി.കെ ശശീന്ദ്രനും പി ഗഗാറിനുമെതിരെയും ലഘു ലേഖയിൽ പരാമര്‍ശമുണ്ട്. സിപിഎം നേതാക്കള്‍ തൊഴിലാളിയോഗം വിളിച്ച് തെറ്റിധാരണ പരത്തുന്നുവെന്നും ചില തൊഴിലാളികളെ ഭയപ്പെടുത്തിയാണ് സിഐടിയും സംഘപരിവാര്‍ സംഘടനയും പണിമുടക്കിന് നേതൃത്വം നൽകിയതെന്നും 40 വര്‍ഷക്കാലമായി തൊഴിലാളികളെ വഞ്ചിച്ചവരാണ് പണിമുടക്കിയതെന്നും, ഭയംകൊണ്ടാണ് തൊഴിലാളികള്‍ സമരത്തിന് നിന്ന് കൊടുത്തതെന്നും,തൊഴിലാളികളെ അടര്‍ത്തിമാറ്റി മാനേജ്മെന്‍റിന് വിടുപണി ചെയ്യുകയാണ് പൊലീസും തണ്ടര്‍ബോള്‍ട്ടുമെന്നും, പാടികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് തൊഴിലാളികളെ സൈനിക വലയത്തിലാക്കാന്‍ വേണ്ടിയാണെന്നും സിപിഐ മാവോയിസ്റ്റ് കബനി ഏരിയാസമിതിയുടെ പേരിലുള്ള വാര്‍ത്താകുറിപ്പിൽപറയുന്നു.മാവോയിസ്റ്റ് പോരാട്ടങ്ങളെ പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ലഘുലേഖ അവസാനിക്കുന്നത്. പാടിയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും ശേഖരിച്ചാണ് തോട്ടത്തിലൂടെ മാവോയിസ്റ്റുകൾ തിരിച്ചു പോയതെന്ന് റിസോർട്ട് ജീവനക്കാരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *