മീനങ്ങാടി: ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന്‍റെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ നാലു ദിവസമായി വിപുലമായ രീതിയിലാണ് ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം. ഡിസംബര്‍ 23,24,25,26 തീയതികളിലായാണ് ആഘോഷ പരിപാടി. 23ന് വൈകിട്ട് 6.45ന് ഇരട്ടത്തായമ്പകയുണ്ടാകും. കഥളി, പഞ്ചവാദ്യം, നാടന്‍പാട്ട്, ഗാനമേള, ബാലെ, നൃത്തനൃത്ത്യങ്ങള്‍, സംഗീതാര്‍ച്ചന തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി നടക്കും. ക്ഷേത്രത്തിലെ പൂജകള്‍ക്ക് തന്ത്രി മഴുവന്നൂര്‍ തെക്കയില്ലത്ത് കുഞ്ഞി കേശവന്‍ എമ്പ്രാന്തിരിയും കാര്‍മികത്വം വഹിക്കും. ആഘോഷപരിപാടികളിലെ വർണാഭമായ പ്രാദേശിക താലംവരവ് ഘോഷയാത്ര (അപ്പാട്, പന്നിമുണ്ട, മൈലമ്പാടി) ഡിസംബര്‍ 25ന് രാത്രിയായിരിക്കും ക്ഷേത്രത്തിലെത്തിച്ചേരുക. പതിവുപോലെ 26ന് വൈകിട്ട് 8.30ന് തുമ്പക്കുനി താലം വരവ് ക്ഷേത്രത്തിലെത്തും. തുടർന്ന് തായമ്പക, പുളിത്തറ മേളം, ആറാട്ടെഴുന്നള്ളത്ത് എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിക്കും. 26ന് ഉച്ചക്ക് വിപുലമായ അന്നദാനവും ഉണ്ടാകും. വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിനുപേരാണ് എല്ലാവര്‍ഷവും പുറക്കാടി ഉത്സവത്തിനെത്താറുള്ളത്. ആഘോഷകമ്മിറ്റി ഭാരവാഹികള്‍: ട്രസ്റ്റി രാജശേഖരൻ നായർ, വാർഡ് മെമ്പർ പി.വി. വേണുഗോപാൽ (രക്ഷാധികാരികള്‍), മനോജ് ചന്ദനക്കാവ് (പ്രസി), കെ.എൻ വേണുഗോപാൽ, രവി (വൈസ് പ്രസി), എം.എസ്.നാരായണൻ മാസ്റ്റര്‍ (സെക്ര), കൃഷ്ണൻ മൊട്ടങ്കര (ജോ. സെക്രട്ടറി), വി. രവീന്ദ്രൻ മാസ്റ്റർ (ഫിനാൻസ്), പി.കെ ബാബു (ഭക്ഷണം), എം. സംഗീത്, ബിനു മാസ്റ്റര്‍ (പ്രോഗ്രാം), സുജയ്, വിഷ്ണു (അലങ്കാരം), എക്സി. ഓഫീസർ കെ.വി. നാരായണൻ (ട്രഷറർ) സൈറാ ബാനു, ജയ സുശീൽ (മാതൃസമിതി ഭാരവാഹികൾ).