ഗതാഗത നിയന്ത്രണം: ജനങ്ങള്‍ സഹകരിക്കണം

കൽപ്പറ്റ *ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍, വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി ഉദ്യോഗാര്‍ത്ഥികളുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നംവംബര്‍ 16, 17 തീയതികളില്‍ രാവിലെ 5 മുതല്‍ കല്‍പ്പറ്റ മുണ്ടേരി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്തുളള കരിങ്കുറ്റി – മുണ്ടേരി റോഡില്‍ കോക്കുഴി മുതല്‍ കരിങ്കുറ്റി ജംഗ്ഷന്‍ വരെയുള്ള റോഡില്‍ നടത്തുന്നതിനാല്‍ രാവിലെ 6 മുതല്‍ ടെസ്റ്റ് തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *