തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചു. കാലിത്തീറ്റയിലെ മലിനീകരണത്തിനെതിരേ നടപടിസ്വീകരിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സിലാണ് ഒപ്പുവെച്ചത്. നാല് പിഎസ് സി അംഗങ്ങളുടെ നിയമന ശുപാര്‍ശകളില്‍ രണ്ടെണ്ണത്തിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി.മറ്റു സംസ്ഥാനങ്ങളില്‍നിന്നുവരുന്ന കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയില്‍ മാലിന്യം കണ്ടെത്തുന്ന കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് പരിശോധനയ്ക്കും നടപടിക്കുമുണ്ടായിരുന്ന പരിമിതി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.അതേസമയം അംഗീകാരം കാത്തിരിക്കുന്ന വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ല. ബില്ലുകളിൽ ഒപ്പിടുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.