ശബരിമല നട തുറന്നു; ഇനി ദർശനസുകൃതത്തിന്റെ പുണ്യനാളുകൾ, അയ്യപ്പനെ കാണാൻ അയ്യായിരത്തിലേറെ തീർത്ഥാടകർ

പത്തനംതിട്ട: വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു. ഇനി തീർഥാടകർക്ക് ദർശനസുകൃതത്തിന്റെ പുണ്യനാളുകൾ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. പി ജി മുരളി നമ്പൂതിരി മാളികപ്പുറം നടയും തുറന്നു. തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്ന് മണിക്കായിരുന്നു നടതുറക്കൽ. അമ്പതിനായിരത്തിൽ അധികം തീർഥാടകരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. വെർച്ചൽ ക്യൂ വഴിയാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ടാഗ്സൗ കര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ മണ്ഡലപൂജ ഡിസംബർ 27നാണ്. മകരവിളക്ക് ജനുവരി 15ന്.ശബരിമലയിലും പമ്പയിലും ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.17 ലക്ഷം ടിന്ന് അരവണയും രണ്ടു ലക്ഷത്തോളം അപ്പവും നിലവിൽ സ്റ്റോക്കുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *