മാനന്തവാടി: തൊണ്ടര്‍നാട് പോലീസ് പരിധിയില്‍ കടകളില്‍ കയറി കുരുമുളക് മോഷണം നടത്തിയ മോഷ്ടാക്കളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മക്കിയാട് കാഞ്ഞിരങ്ങാട്ടുള്ള മലഞ്ചരക്ക് കട കുത്തി തുറന്ന് 9 ചാക്ക് കുരുമുളകും തേറ്റമലയിലെ അനാദിക്കടകള്‍ കുത്തി തുറന്ന് പണവും സിഗരറ്റും തേറ്റമല കുരിശുപള്ളിയുടെ ഭണ്ഡാരവും അപഹരിച്ച കേസിലെ പ്രതികളെയാണ് തൊണ്ടര്‍നാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അഞ്ചിടങ്ങളിലായാണ് ഒറ്റ ദിവസം കൊണ്ട് മോഷണം നടത്തിയിരുന്നത്. വാണിമേല്‍ കൊടിയൂറ സ്വദേശികളായ കൊയിലോത്തുംകര വീട്ടില്‍ ഇസ്മയില്‍ (38) ഉടുക്കോന്റവിട വീട്ടില്‍ മുഹമ്മദ് സുഹൈല്‍(24), പാറേമ്മല്‍വീട്ടില്‍ അജ്മല്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍. കോഴിക്കോട് വയനാട് ജില്ലകളിലായി സമാന രീതിയില്‍ നിരവധി കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. ബൈക്കിലെത്തി മോഷണം നടത്തിയ പ്രതികളെ തൊണ്ടര്‍നാട് പോലീസ് അന്വേഷണസംഘമാണ് തിരിച്ചറിഞ്ഞത്. അന്നേദിവസത്തെ 150 ഓളം സിസി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളിലെത്താന്‍ പോലീസിന് കഴിഞ്ഞത്.പിന്നീട് ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടിയില്‍ സ്‌റ്റേഷനിലെ എ എസ് ഐ നൗഷാദിന് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം വളയം പോലീസാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ തൊണ്ടര്‍നാട് പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.മോഷ്ടാക്കളെ പിടികൂടാനുള്ള മാനന്തവാടി ഡിവൈഎസ്പി പി എല്‍ ഷൈജുവിന്റേ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ തൊണ്ടനാട് ഇന്‍സ്‌പെക്ടര്‍ ഷൈജു ഇബ്രാഹിം, എസ്.ഐമാരായ അജീഷ് കുമാര്‍, അബ്ദുല്‍ ഖാദര്‍, എ.എസ്.ഐ നൗഷാദ്, സി.പി.ഓമാരായാ ഹാരിസ്, മുസ്തഫ, ഷിന്റോ, ശ്രീനാഥ്, വിജയന്‍ തുടങ്ങിയവരുമുണ്ടായിരുന്നു