സുല്‍ത്താന്‍ ബത്തേരി: കുഞ്ഞിനെ നഷ്ടപ്പെട്ട പുള്ളുവത്തിയുടെ കഥ പറഞ്ഞ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ സര്‍വജന വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആല്‍ഫിയ ആന്റണി ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായി ആറ് വര്‍ഷം ആല്‍ഫിയ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഒഴികെ മറ്റെല്ലാ വര്‍ഷവും സംസ്ഥാനത്തേക്കും യോഗ്യത നേടിയിട്ടുണ്ട്. അനില്‍ കുമാര്‍ കല്‍പ്പറ്റയുടെ ശിക്ഷണത്തിലാണ് നൃത്ത പരിശീലനം. കുപ്പാടി മഞ്ഞക്കുന്നേല്‍ ആന്റണി, റെജി ദമ്പതികളുടെ മകളാണ്.