കോവിഡ് കേസുകള്‍ കൂടുന്നു; സംസ്ഥാനത്ത് ആക്ടീവ് കേസുകളിൽ വൻ വർധന; ജാഗ്രത വേണമെന്ന് ഐഎംഎ

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 104 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 430 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ മൊത്തം 587 കോവിഡ് കേസുകള്‍ നിലവില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.കോവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് കോവിഡ് കേസുകൾ കൂടുതലായി ഉണ്ടാവുന്നത്. ഇതേത്തുടർന്ന് ആർടിപിസി ആർ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ രോ​ഗം പടരാതിരിക്കാൻ അതീവ ജാ​ഗ്രത പുലർത്തണമെന്ന് ഐഎംഎ നിർദേശിച്ചു. കോവിഡ് കൂടാതെ ഫ്ലൂ, അഥവാ ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ടൈഫോയ്ഡ് തുടങ്ങിയവയും പടർന്നു പിടിക്കുന്നതായി ഐഎംഎ കൊച്ചിയിൽ നടത്തിയ യോ​ഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *