തിരച്ചിലിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യർത്ഥിച്ചു

വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് സർക്കാർ സൈന്യത്തോട് അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ. വി.സി…

വ്യാപാരികൾ കടകൾ അടച്ചിടും

ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ന് 5 മണിവരെ വ്യാപാരികൾ കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്…

ചൂരൽമലയിൽ താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നു

ചൂരൽമലയിൽ പള്ളിയിലും, മദ്രസയിലും താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നു.

ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടൽ

ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. രക്ഷാപ്രവർത്തകർ അടക്കം ഓടി രക്ഷപെടുന്നു.

ദുരന്ത ഭൂമിയിൽ സൈന്യം

ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനായി എയർലിഫ്റ്റിങ് സാധ്യതകൾ പരിശോധിക്കുന്നു. ദുരന്ത ബാധിത പ്രദേശത്ത് ഹെലികോപ്റ്ററുകൾ എത്തുന്നു. മുണ്ടക്കൈയിലേക്കും സൈന്യം എത്തും.

ഉരുൾപൊട്ടൽ; മന്ത്രിമാർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു

ഉരുൾപൊട്ടലുണ്ടായ മേപ്പാടി ചൂരൽമലയിൽ മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു.

രാഹുലും പ്രിയങ്കയും വയനാട്ടിലെത്തും

ദുരന്തഭൂമി സന്ദർശിക്കാൻ വയനാട് മുൻ എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തും.

വയനാട് ദുരന്തം പാർലമെന്റിൽ ഉന്നയിച്ച്‌ രാഹുൽ ഗാന്ധി

കല്പറ്റ: വയനാട് ഉണ്ടായ ഉരുൾപൊട്ടൽ പാർലമെന്റിൽ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തത്തിൽ എഴുപതോളം പേർ മരിച്ചുവെന്നും…

ബാണാസുരസാഗർ ഡാം : ഷട്ടറുകൾ ഉച്ചയോടെ തുറക്കും

ബാണാസുര സാഗർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിൻ്റെ രണ്ടും മൂന്നും ഷട്ടറുകൾ തുറക്കും. ഡാമിൻ്റെ രണ്ടാമത്തെ…

സൈന്യം ചൂരൽമലയിൽ

സൈന്യം ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനായി ആർമിയുടെ പ്ലാറ്റൂൺ ചൂരമലയിൽ എത്തിയതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.