കൽപ്പറ്റ: സംസ്ഥാന ലഹരിവർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി ജില്ലാ വിമുക്തി മിഷന്റെയും, ബ്രഡ്സ്, ഡ്രീം വയനാട്, ഫെഡറൽ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ അധ്യാപകർക്കായി ലഹരി പദാർത്ഥങ്ങളുടെ ദുരുപയോഗവും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആൻഡ് വിമുക്തി മാനേജർ ശ്രീ.എ.ജെ.ഷാജി സ്വാഗതം ആശംസിച്ച ചടങ്ങിൽ വയനാട് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ.രാകേഷ്.എം അധ്യക്ഷത വഹിക്കുകയും കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വക്കേറ്റ്. ടി.ജെ ഐസക് ഉദ്ഘാടനം നിർവഹിക്കുകയും, ഡി.ഇ. ഒ ശ്രീ. ശരത്ചന്ദ്രൻ.എ.ആർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
കൽപ്പറ്റ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ആയിഷ പള്ളിയാലിൽ, സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പൽ ഫാ.ഡോക്ടർ. ഷാജൻ നോറോണ, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ.ജിനോഷ്.പി.ആർ എന്നിവർ ആശംസകൾ അറിയിച്ചു. ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗവും, പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ സുൽത്താൻ ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോക്ടർ.ജോ ടുട്ടു ക്ലാസ് നൽകി.
കൗമാരക്കാരിലെ ലഹരി ഉപയോഗം എന്ന വിഷയത്തിൽ വയനാട് വിമുക്തി ഡീ അഡിക്ഷൻ സെൻററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീമതി.ആൻസു കുര്യാക്കോസ് ക്ലാസ് നൽകി. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ വിമുക്തി മിഷൻ സുൽത്താൻ ബത്തേരി താലൂക്ക് കോഡിനേറ്റർ ശ്രീ.നിക്കോളാസ് ജോസ് അധ്യാപകർക്കായി പരിചയപ്പെടുത്തി. സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിലെ സൈക്കോളജി ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥികളും പരിപാടികളുടെ ഭാഗമായിരുന്നു. ഡ്രീം പ്രൊജക്റ്റ് സ്റ്റേറ്റ് കോഡിനേറ്റർ ശ്രീ.അനൂപ് രാജ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.