കാട്രിഡ്ജ് റീഫില്ലിങ്ങ് ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 101 ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ കാട്രിഡ്ജ് റീഫില്‍ ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരില്‍ നിന്നും മുദ്ര വെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 12 വൈകീട്ട് 3 വരെ കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 4 ന് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷന്‍ അടങ്ങിയ കവറിന് പുറത്ത് വിഷയം സൂചിപ്പിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കോടതിയില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 202277
കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം
മാനന്തവാടി ഗവ. കോളേജില്‍ 2014 മുതല്‍ 2019 കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവര്‍ ആഗസ്റ്റ് 17 നകം കോളേജില്‍ നിന്നും തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അല്ലാത്തപക്ഷം തുക സര്‍ക്കാറിലേക്ക് അടയ്ക്കും.
കെട്ടിടലേലം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്ന പഴയ കെട്ടിടവും അനുബന്ധ സ്ഥാപനങ്ങളും ആഗസ്റ്റ് 5 ന് രാവിലെ 11 ന് സ്ഥലത്ത് ലേലം ചെയ്യും. അടിസ്ഥാന വില 16758 രൂപയും ജി.എസ്.ടി അടക്കം 19774 രൂപയുമാണ്. ഫോണ്‍ 04935 240298
സൗജന്യ പഠനകിറ്റ്
കേരള മോട്ടോര്‍ തൊഴിലാളിനിധി ക്ഷേമനിധിയില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠന കിറ്റ് വിതരണം ചെയ്യുന്നു. സര്‍ക്കാര്‍ എയിഡഡ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കണം. അപേക്ഷ ആഗസ്റ്റ് 7 നകം നല്‍കണം. അപേക്ഷ ഫോറവും വിശാദാശംങ്ങളും WWW. K M TWW F B. O RG ലഭ്യമാണ്. ഫോണ്‍ 04936206355, 9188519862.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കല്‍പ്പറ്റ കെ.എം.എം.ഐ.ടി.ഐ അഡ്മിഷനായുള്ള എന്‍.സി.വി.റ്റി മെട്രിക്, നോണ്‍ മെട്രിക് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. ടി.എച്ച്.എസ്, ഓര്‍ഫന്‍, സ്‌പോര്‍ട്‌സ്, വിഭാഗങ്ങളിലേക്കുള്ള അഡ്മിഷന്‍ കൗണ്‍സിലിങ്ങ് ജൂലായ് 30 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ നടക്കും. ഫോണ്‍ 04936 205519,9995914652
പരിശീലന പരിപാടി നടത്തി
അമ്പലവയല്‍ പഞ്ചായത്തില്‍ ബ്രഹ്‌മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റി നബാര്‍ഡിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ചീങ്ങേരി സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയുടെ ഭാഗമായി മട്ടപ്പാറ സെറ്റില്‍മെന്റ് ഏരിയയിലെ ഗുണഭോക്താക്കള്‍ക്ക് ഫലവൃക്ഷ തൈകളുടെ പരിപാലനത്തില്‍ പരിശീലനം നല്‍കി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു ഉദ്ഘാടനം ചെയ്തു. ആര്‍.എ.ആര്‍.എസ് അമ്പലവയലിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നജീബ് ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കി. പി.റ്റി.ഡി.സി പ്രസിഡന്റ് ചിന്നപ്പന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ അംബിക കുമാരന്‍, ബ്രഹ്‌മഗിരി ഡയറക്ടര്‍ പി.കെ അനൂപ്, എന്നിവര്‍ പങ്കെടുത്തു.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് – പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍, സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസ്സായിരിക്കണം. പ്രായ പരിധി: 18 നും 30 നും ഇടയില്‍. യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍, പകര്‍പ്പ് സഹിതം ഓഗസ്റ്റ് 14 ന് കൂടികാഴ്ചക്ക് എത്തണം. ഫോണ്‍ 04935 230325