മുണ്ടക്കൈയിൽ റഡാറിൽ നിന്നും സിഗ്‌നൽ ലഭിച്ച കെട്ടിടത്തിൽ പരിശോധന നടത്തുകയാണ്. സിഗ്‌നൽ ലഭിച്ച സ്ഥലം എൻഡിആർ എഫ് കുഴിച്ച് പരിശോധന നടത്തുന്നു. ശ്വാസം, അനക്കം തുടങ്ങിയവ ഉൾപ്പെടെ റഡാറിൽ വ്യക്തമാകും. കെട്ടിടങ്ങളിൽ ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടറും സ്ഥലത്തുണ്ട്. സിഗ്‌നൽ ലഭിച്ച സ്ഥലത്ത് കെട്ടിടം പകുതി തകർന്ന നിലയിലാണുള്ളത്. അതിനാൽ തന്നെ വളരെ സൂക്ഷമമായിട്ടാണ് പരിശോധന. കെട്ടിടത്തിനുള്ളിൽ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന.