ചാലിയാറിൻ്റെ ഇരു കരകളിലും തിരച്ചിൽ തുടങ്ങി. ചാലിയാറിൽ നിന്നുള്ള സംഘം സൂചിപ്പാറ വരെ എത്തും. ഒട്ടേറെ കുടുംബങ്ങൾ താമസിച്ചിരുന്ന സ്ഥലം ഇന്ന് ചളികൂമ്പാരമാണ്. ദുരന്തം ഉണ്ടായത് മുണ്ടക്കൈ ചൂരൽമല , അട്ടമല വാർഡുകളിൽ.
മുണ്ടക്കൈയിൽ നശിച്ചത് 540 വീടുകൾ. ചൂരൽമലയിൽ 600, അട്ടമലയിൽ 68 വീടുകളും ഉരുൾ കൊണ്ടുപോയി. ഉരുൾപൊട്ടൽ ബാധിച്ച കെട്ടിടങ്ങൾ 348. ഒലിച്ചുപോയ കൃഷിയിടം 3700 ഏക്കർ . കൃഷി നശിച്ചത് 1546 ഏക്കറിലേത്. ഇതുവരെ കണക്കാക്കിയ കാർഷിക നഷ്ടം 21.11 കോടി രൂപയാണ്