ദുരിതാശ്വാസ ക്യാമ്പുകളിൽ സൗജന്യ നിയമ സഹായവുമായി ലീഗൽ സർവീസസ് അതോറിറ്റി. ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കുകളിൽ പാരാലീഗൽ വളണ്ടിയർമാരുടെ സേവനം ലഭിക്കും. രേഖകൾ നഷ്ടപ്പെട്ടവർ, മറ്റ് നിയമ സഹായങ്ങൾ ആവശ്യമായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഏകോപിപ്പിക്കാനും നിയമ സേവന അതോറിറ്റിയെ സമീപിക്കാം.
ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ടാസ്ക്ഫോഴ്സ് രൂപീകരിച്ചാണ് അഭിഭാഷകളുടെ സേവനവും നിയമ സഹായവും ഉറപ്പാക്കുന്നത്. പ്രിൻസിപ്പൽ ജില്ലാ ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർ പേഴ്സണുമായ എസ്. നസീറ, സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. സി.എസ് മോഹിത്, ജില്ലാ ഡി.എൽ.എസ്.എ സെക്രട്ടറി അനീഷ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.