വയനാട് ദുരന്തം വീണ്ടും ലോക്‌സഭയിൽ ഉന്നയിച്ച് ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം പിയുമായിരുന്ന രാഹുൽ ഗാന്ധി. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. ഒരു മേഖലയെ മാത്രം ബാധിച്ച സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്. റോഡുകൾ മുഴുവൻ ഇല്ലാതായിരിക്കുന്നു. സർക്കാർ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര തുക ഉയർത്തണം. ദുരന്തത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനുൾപ്പടെ പരിഗണന നൽകി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.