വയനാട് ജില്ലയിൽ ശ്രീകൃഷ്‌ണ ജയന്തി ശോഭായാത്രകൾ ഒഴിവാക്കും

വയനാട് ജില്ലയിൽ ഇത്തവണ ശ്രീകൃഷ്‌ണ ജയന്തി ശോഭായാത്രകൾ ഒഴിവാക്കിയതായി ബാലഗോകുലം. ശ്രീകൃഷ്‌ണ ജയന്തി ദിവസമായ ആഗസ്റ്റ് 26 ന് കുട്ടികളും കുടുംബാംഗങ്ങളും ഒരുമിച്ചുള്ള പ്രാർത്ഥന സഭകൾ സംഘടിപ്പിക്കും. സംസ്ഥാനത്താകെ ആർഭാടങ്ങൾ ഒഴിവാക്കി ഭക്തിസാന്ദ്രം ആയിട്ടായിരിക്കും ശോഭാ യാത്രകൾ നടത്തുക. എല്ലാ സ്ഥലങ്ങളിലും ശോഭാ യാത്ര ആരംഭിക്കുമ്പോൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് അനുശോചന സന്ദേശം വായിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ, പൊതു കാര്യദർശി കെ.എൻ. സജികുമാർ എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *