കൽപ്പറ്റ: നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ അഭിമാനകരമാണെന്ന് കൽപ്പറ്റ എം.ൽ. എ അഡ്വ. ടി.സിദീഖ് അഭിപ്രായപ്പെട്ടു. കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് കോളേജിലെ എൻ.എസ് .എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ ഗവ: എൽ.പി. സ്കൂളിൽ നടത്തിയ ഈ വർഷത്തെ എൻ.എസ്. എസ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ല പ്രതിസന്ധിയിലൂടെ കടന്ന് പോയ കാലത്ത് എൻ.എസ്. എസ് വളണ്ടിയർമാർ നടത്തിയ പ്രവർത്തനങ്ങൾ വില മതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് എൻ.എസ്. എസ് യൂണിറ്റ് ജേഴ്സിയും കായിക ഉപകരണങ്ങളും വിതരണം ചെയ്തു. കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ. ശിവരാമൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാഫി പുൽപ്പാറ, സ്കൂളിലെ പ്രധാന അധ്യാപിക ഇന്ദു കാർത്തികേയൻ, സ്റ്റാഫ് സെക്രട്ടറി ഇ മുസ്തഫ , ഡബ്ല്യു. എം.എം. ഐ.ജി കോളേജ് പ്രോഗ്രാം ഓഫീസർ ഷെറീന എം.എ, സ്കൂൾ ലീഡർ ഇസാദ് ഗഗൻ, സ്കൂൾ പി.ടി.എ വൈസ്പ്രസിഡന്റ് ശ്രീനിവാസൻ, എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മധുര വിതരണവും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.