കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തി. കെപിസിസി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ വാടകയ്ക്കു താമസിക്കുന്ന കുടുംബങ്ങള്‍ക്കു കുട്ടികളുടെ പഠനവും നിത്യജോലിയും പ്രയാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടികാട്ടി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അഡ്വ ടി ജെ ഐസക്ക്, കെ വി പോക്കര്‍ ഹാജി, ജി വിജയമ്മ ടീച്ചര്‍, ബിനു തോമസ്, കെ കെ രാജേന്ദ്രന്‍, ഒ ഭാസ്‌കരന്‍ ഒ വി റോയ്, എ രാംകുമാര്‍, ഷിജു ഗോപാല്‍, ഹര്‍ഷല്‍ കോന്നാടന്‍, ശശി പന്നിക്കുഴി, രാജു ഹെജമാടി, സുന്ദര്‍ രാജ് എടപ്പെട്ടി, രാധ രാമസ്വാമി, ആര്‍ ഉണ്ണിക്കൃഷ്ണന്‍, ജോണ്‍ മാതാ, വയനാട് സക്കറിയാസ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ ശശി കുമാര്‍, രോഹിത് ബോധി, പൊന്നു മുട്ടില്‍, ഉണ്ണിക്കൃഷ്ണന്‍ അരപ്പറ്റ, സുലൈമാന്‍ മുണ്ടക്കൈ, എന്‍ കെ സുകുമാരന്‍, ടി.എ. മുഹമ്മദ്, എം നോറിസ്, കെ ബാബു, സുജാത മഹാദേവന്‍, ശ്രീജ ബാബു, ഡിന്റോ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.