സ്വർണ്ണ തിളക്കത്തിൽ ആൽഫിയ സാബു

നടവയൽ: തിരുവനന്തപുരം കാര്യവട്ടം ലക്ഷ്മി ഭായി നാഷനൽ കോളേജ് ഓഫ് ഫിസിഷ്യൽ എഡ്യൂക്കേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 16-ാമത് ദേശീയ ജൂനിയർ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബുവിന് ഒന്നാം സ്ഥാനം. നടവയൽ സെന്റ് തോമസ് ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആൽഫിയ.

നടവയൽ ജി.ജി കളരി സംഘത്തിലെ ജോസ്, കുട്ടികൃഷ്ണൻ എന്നിവരാണ് ഗുരുക്കൾ . കഴിഞ്ഞ വർഷം സബ് ജൂനിയർ ഹൈകിക്കിൽ സ്വർണ്ണം, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ വെള്ളി മെഡലും നേടിയിരുന്നു. നടവയൽ കോയിക്കാട്ടിൽ സാബു, ബിജി ദമ്പതികളുടെ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *